ക്യൂബെക്ക്: പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ വിശ്വാസം പരസ്യമാക്കുന്ന വിധത്തിലുള്ള മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഇതിന് വേണ്ടി ഗവണ്‍മെന്റ് സെക്കുലറിസം ബില്‍ പാസാക്കാനുള്ള ആലോചനയില്‍.
ഇതനുസരിച്ച് ക്രൈസ്തവര്‍ക്ക് കുരിശോ മുസ്ലീം യഹൂദ മതവിശ്വാസികള്‍ക്ക്് അവരുടെ വിശ്വാസമനുസരിച്ചുള്ള ചിഹ്നങ്ങളോ പരസ്യമായി ഉപയോഗിക്കാന്‍ പാടുള്ളതല്ല. മതപരമായ സന്തുലിതാവസ്ഥയും എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടിയുടെയും ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കം ഗവണ്‍മെന്റ് ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് .
പുതിയ ബില്‍ തങ്ങളുടെ മതപരമായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയാണെന്ന് ഒരു വിഭാഗം വിശ്വാസികള്‍ പ്രതികരണം രേഖപ്പെടുത്തി. പ്രോസിക്യൂട്ടേഴ്‌സ്, ജഡ്ജി, പോലീസ്, അധ്യാപകര്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ ഉദ്യോഗങ്ങള്‍ വഹിക്കുന്നവരെയാണ് ഈ നിയമം ബാധിക്കുന്നത്.