ഇറാക്ക്: കുരിശ് ആലേഖനം ചെയ്ത ഷൂസുകള്‍ ഇറാക്കില്‍ വില്പനയ്ക്ക്. ഷൂസിന്റെ അടിവശത്തായിട്ടാണ് കുരിശ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പ്രധാനപ്പെട്ട ഷോപ്പിംങ് മാളുകളിലെല്ലാം ഷൂസ് വില്പനയ്ക്കുണ്ട്. തുര്‍ക്കി കമ്പനിയാണ് ഷൂ നിര്‍മ്മാതാക്കള്‍. കുര്‍ദികള്‍ക്കിടയിലാണ് ഷൂ വ്യാപകമായിരിക്കുന്നത്.
ഇറാക്കിലെ കുര്‍ദിഷ് റീജിയനില്‍ മുസ്ലീങ്ങള്‍ സഹിഷ്ണുതാപരമായ സമീപനമാണ് ക്രൈസ്തവരോട് കാണിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു പ്രവൃത്തിയുടെ പിന്നിലെ യഥാര്‍ത്ഥകാരണം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. കുര്‍ദി മുസ്ലീമുകള്‍ക്ക് ക്രൈസ്തവരോടുള്ള യഥാര്‍ത്ഥ സമീപനം ഇതാണോ എന്നാണ് ചിലര്‍ സോഷ്യല്‍മീഡിയായില്‍ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്.
എന്തായാലും കുരിശിനെ എത്രമാത്രം അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യാമോ അതിന്റെ ഏറ്റവും അങ്ങേയറ്റത്താണ് ഈ പ്രവൃത്തി. കൃത്യമായ മതനിന്ദ തന്നെയാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.