Thursday, December 12, 2024
spot_img
More

    നിക്കരാഗ്വ; സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തോലിക്കാസഭ


    നിക്കരാഗ്വ: അക്രമം ഭാവിയെ ഇല്ലാതാക്കുമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും മനാഗ്വുവാ ഓക്‌സിലറി ബിഷപ് സില്‍വിയോ ജോസ് ബെയ്‌സ്. സമാധാനപൂര്‍വ്വമായി പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    നിയമം കൈയിലെടുക്കാന്‍ നമുക്ക് പ്രലോഭനം ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.പക്ഷേ അതില്‍ നിന്ന് നമ്മള്‍ വിട്ടുനില്ക്കണം. വേദനയുടെയും മരണത്തിന്റെയും വില വളരെ വലുതാണ്. നമ്മളത് ഒഴിവാക്കണം. ബിഷപ് ഓര്‍മ്മിപ്പിച്ചു.

    ആന്റി ഗവണ്‍മെന്റ് പ്രക്ഷോഭം നിക്കരാഗ്വയില്‍ ആരംഭിച്ചത് 2018 ഏപ്രില്‍ മുതല്ക്കാണ്. ഇതിനകം മുന്നൂറോളം മരണങ്ങള്‍ സംഭവിച്ചു. മെത്രാന്മാരുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ വീണ്ടും പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

    കഴിഞ്ഞ ഫെബ്രുവരി 27 നും സമാധാന ശ്രമങ്ങള്‍ നടന്നിരുന്നു. മാര്‍ച്ച് 30 നാണ് ഏറ്റവും പുതിയ സംഭവവികാസം നടന്നത്. ഗവണ്‍മെന്റിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ പോലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. മനാഗ്വാ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ലിയോപോള്‍ഡോ ബ്രെനെസ് അക്രമങ്ങളില്‍ വിലപിച്ചുകൊണ്ട് മാര്‍ച്ച് 30 ന് പ്രസ്താവന ഇറക്കിയിരുന്നു. രാജ്യത്ത് സമാധാനം പുലരാന്‍ വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!