വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയുടെ ദുരിതങ്ങള്‍ക്കിടയില്‍ ഒരിക്കലും ദരിദ്രരെ മറന്നുപോകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞാന്‍ എന്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വിശക്കുന്ന കുട്ടികളെക്കുറിച്ച് മറക്കരുത്. ടെലിഷനിലൂടെ നല്കിയ സന്ദേശത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു.
വിശന്നു വലയുന്ന കുട്ടികളുടെ ദുരിതങ്ങളെക്കുറിച്ച് നാം പത്രത്തിലൂടെ വായിക്കുന്നു. രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിച്ചു കഴിയുന്ന കുട്ടികളുണ്ട്. കുടിയേറ്റക്കാരാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നവര്‍. അവരെ നാം മറന്നുപോകരുത്. ഏപ്രില്‍ മൂന്നുവരെ പൊതുപരിപാടികള്‍ ഗവണ്‍മെന്റ് റദ്ദാക്കിയ സാഹചര്യത്തില്‍ ടെലിവിഷനിലൂടെയാണ് മാര്‍പാപ്പ ഇപ്പോള്‍ സന്ദേശം നല്കുന്നത്.
ഇറ്റലിയില്‍ പതിനായിരത്തോളം പേര്‍ കൊറോണ വൈറസ് ബാധയ്ക്ക് ചികിത്സയിലാണ്. 827 പേര്‍ മരണമടഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ് കനത്ത സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.