ലിണ്‍കോണ്‍: കൊറോണ വൈറസ് വ്യാപനകാലത്ത് കുമ്പസാരം വര്‍ദ്ധിക്കുന്നതായി വാര്‍ത്തകള്‍.നെബ്രാസ്‌ക്കാ ലിന്‍കോണ്‍ സെന്റ് മേരീസ് ദേവാലയത്തിലാണ് കുമ്പസാരത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍.
പതിവില്‍ നിന്നും വ്യത്യസ്തമായി കുമ്പസാരത്തിന്റെ കണക്ക് ഇരട്ടിയായി. ഇരുപതോ അതിലും കൂടുതലോ ആളുകളാണ് കുമ്പസാരത്തിനായി ദിവസം തോറും വരുന്നത്. ഇത് വലിയൊരു ശുശ്രൂഷയാണ്. കൂടുതലാളുകള്‍ എന്റെ മുറിയുടെ വാതില്ക്കല്‍ വന്ന് കുമ്പസാരത്തിനായി മുട്ടുന്നു. ഫാ. ഡൗഗ്ലസ് ഡിയെറ്റ്‌റിച്ച് പറയുന്നു. തിങ്കളാഴ്ച മുതല്‍ പൊതുകുര്‍ബാനകള്‍ക്ക് മുടക്കം വരുത്തിയിരിക്കുകയാണ്.
വെര്‍ജീനിയ വില്യംസ്ബര്‍ഗ് സെന്റ് ബീഡ് കാത്തലിക് ചര്‍ച്ചിലെ വികാരി ഫാ. കാസിഡി സ്റ്റിന്‍സണും തന്റെ ഇടവകയില്‍ കുമ്പസാരത്തിനായി ആളുകള്‍ വര്‍ദ്ധിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.സുരക്ഷിതമായ ആറടി അകലത്തില്‍ നിന്നുകൊണ്ടാണ് താന്‍ കുമ്പസാരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.