Thursday, September 18, 2025
spot_img
More

    ഭയപ്പെടാതിരിക്കുക, ഹൃദയം ശുദ്ധീകരിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പാപങ്ങളില്‍ നിന്ന് ദൂരെയകറ്റാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുമെന്നും നമ്മുടെ ഹൃദയം ശുദ്ധമാക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. ലൈവ് സ്ട്രീമിങ്ങിലൂടെയായിരുന്നു പാപ്പ സന്ദേശം നല്കിയത്.

    ഹൃദയശുദ്ധീകരണം ആരംഭിക്കുന്നത് നമ്മുടെ ഉള്ളിലുള്ള തിന്മയെ തിരിച്ചറിയുകയും അതിനെ പുറന്തള്ളുകയും ചെയ്യുമ്പോഴാണ്. സുവിശേഷഭാഗ്യങ്ങള്‍ ആസ്പദമാക്കിയുള്ള പ്രഭാഷണപരമ്പരയായിരുന്നു പാപ്പയുടേത്. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തെ കാണും എന്നതായിരുന്നു വചനഭാഗം.

    ദൈവത്തെ കാണുന്നത് കൂദാശകളിലും മറ്റുള്ളവരിലും പ്രത്യേകിച്ച് അത്യാവശ്യക്കാരിലുമാണെന്നും പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവിന് നേരെ ഹൃദയം തുറക്കുന്നതിന് കത്തോലിക്കര്‍ ഒരിക്കലും മടിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    വിവിധഭാഷകളില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടു. വിശുദ്ധജോണ്‍ പോള്‍ രണ്ടാമന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ പതിനഞ്ചാം വാര്‍ഷികമാണ് ഏപ്രില്‍ രണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!