വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന പ്രത്യാശയുടെ വാതില്‍ തുറക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശനവേളയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.
നിരാശയെക്കാള്‍ ശക്തിയുണ്ട് പ്രതീക്ഷകള്‍ക്ക്. സ്‌നേഹത്തിന് മരണത്തിനെക്കാള്‍ ശക്തിയുണ്ട്. അതൊരിക്കല്‍ തീര്‍ച്ചയായും വിജയം വരിക്കും ബൈബിളിന്റെ ആദ്യ പേജുകള്‍ കൃതജ്ഞതാപ്രകടനത്തിന്റെ മഹാഗീതമാണ്. ദൈവസൃഷ്ടിയുടെ സൗന്ദര്യവും നന്മയുമാണ് അവിടെ പ്രകീര്‍ത്തിക്കപ്പെടുന്നത്. ഈ സൗന്ദര്യമാണ് മനുഷ്യനെ പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ തനിക്കുചുറ്റുപാടുമുള്ള അസ്തിത്വത്തിന്‌റെ രഹസ്യത്തെയാണ് ധ്യാനിക്കുന്നത്.
ജീവിതം ദൈവം നമുക്ക് നല്കിയിരിക്കുന്ന സമ്മാനമാണ്. സൃഷ്ടിയുടെ മഹാരഹസ്യത്തെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ഒരുവന്‍ ദൈവത്തിന് നന്ദിപറയാനും അവിടുത്തെ സ്തുതിക്കാനും ആരംഭിക്കുന്നു. പ്രാര്‍ത്ഥന ജീവിതത്തില്‍ കൃപ നിറയ്ക്കുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു.