തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാമെന്ന് കെ മുരളീധരന്‍ എംപി. അതുകൊണ്ട് എത്രയും പെട്ടെന്ന് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറന്നേ മതിയാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബാറിന്റെ മുന്നില്‍ ക്യൂ നിന്നാല്‍ കൊറോണ വരില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആരാധനാലയങ്ങില്‍ പോയാല്‍ കൊറോണ വരുമെന്നാണ് പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇനിയും ദേവാലയങ്ങള്‍ തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് തലത്തില്‍ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.നിബന്ധനകളോടെ തിരുക്കര്‍മ്മങ്ങള്‍ നടത്താനുള്ള അനുവാദം തരണമെന്ന് കേരള സഭ ആവശ്യപ്പെട്ടിരുന്നു.