ഈശോയുടെ തിരുരക്തത്തിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ കൊറോണയ്‌ക്കെതിരെയുള്ള ജപമാലച്ചങ്ങലയില്‍ പങ്കെടുക്കാം

ഈശോയുടെ തിരുരക്തത്തിന്റെ പുകഴ്ചയുടെ തിരുനാള്‍ദിനമായ നാളെ( ജൂലൈ ഒന്ന്) കാര്‍ലോ വോയ്‌സ് മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊറോണയ്‌ക്കെതിരെയുള്ള ജപമാല ചങ്ങല സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ വിവിധ കത്തോലിക്കാസഭാധ്യക്ഷന്മാരുള്‍പ്പെടെ നിരവധി വിശ്വാസികള്‍ പങ്കെടുക്കുന്ന ജപമാലചങ്ങലയില്‍ ദു:ഖത്തിന്‍െ രഹസ്യമാണ് പ്രാര്‍ത്ഥിക്കേണ്ടത്.

നാളെ വൈകുന്നേരം മൂന്നു മണി മ ുതല്‍ രാത്രി എട്ടുമണിവരെയുള്ള ഏതെങ്കിലും സമയത്താണ് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത്. ഓരോ രഹസ്യത്തിന് ശേഷവും, ഈശോമിശിഹാ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തത്താല്‍ ലോകം മുഴുവനെയും കൊറോണയില്‍ നിന്നും കഴുകിശുദ്ധീകരിക്കണമേയെന്ന് പ്രാര്‍ത്ഥിക്കണം.

carlovoicein@gmail. com എന്ന ഈമെയില്‍ വഴിയോ വാട്‌സാപ്പ് നമ്പരുകളായ 9188706536,919497386004 എന്നിവയിലൂടെയോ പങ്കാളിത്തം അറിയിക്കണമെന്ന് സംംഘാടകരായ ബ്ര. എഫ്രേം കുന്നപ്പള്ളി, ബ്ര. ജോണ്‍ കണയാങ്കന്‍ എന്നിവര്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates