പ്രിയപ്പെട്ടവരുടെ കണ്ണീരോര്‍മ്മകളില്‍ തിളങ്ങും നീര്‍മണിമുത്തായി മെറിന്‍

മോനിപ്പള്ളി/ താംപ: മോനിപ്പളളി ഊരാളില്‍ വീട് ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ വലിയൊരു കണ്ണീര്‍പ്പുഴയായിരുന്നു.അമേരിക്കയിലെ താംപയിലെ തിരുഹൃദയ ക്‌നാനായ പള്ളിയില്‍ നടന്ന മെറിന്‍ ജോയിയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ വീട്ടിലെ വലിയ സ്‌ക്രീനിലൂടെ മാതാപിതാക്കളും സഹോദരിയും മറ്റ് ബന്ധുക്കളും കാണുകയായിരുന്നു.

പത്തു ദിവസം മുമ്പാണ് മെറിന്‍ ജോയിയെ അമേരിക്കയില്‍ വച്ച് ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. അമേരിക്കന്‍ സമയം ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചത്. രണ്ടു മണിയോടെ സമാപിക്കുകയും ചെയ്തു.

വെറുപ്പും വിദ്വേഷവും ചേര്‍ന്ന് മനസ്സിന്‌റെ നിയന്ത്രണം നഷ്ടപ്പെടുത്തിയപ്പോള്‍ ഇല്ലാതായത് ഒരു മനുഷ്യജീവന്‍.. ഒരു കുഞ്ഞിന് അവളുടെ അമ്മ..മാതാപിതാക്കള്‍ക്ക് അവരുടെ മകള്‍. ഈ നഷ്ടങ്ങള്‍ക്കെല്ലാം ആര് വില നല്കും? എങ്ങനെ വില നല്കും?

മെറിന്റെ ആത്മാവിന് നിത്യശാന്തി നേരാം. അവളുടെ പ്രിയപ്പെട്ടവരെ ദൈവം ആശ്വസിപ്പിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates