കൊച്ചി: സീറോ മലബാര്‍ സഭ സിനഡിന് ഇന്ന് തുടക്കം കുറിക്കും. സഭയിലെ മെത്രാന്മാരുടെ സിനഡ് സമ്മേളനം ഓണ്‍ലൈനിലാണ് നടക്കുന്നത്. ആദ്യമായിട്ടാണ് സിനഡ് സമ്മേളനം ഓണ്‍ലൈനില്‍ നടക്കുന്നത്. സഭയുടെ 28 ാമത് സിനഡിന്റെ രണ്ടാമത്തെ സമ്മേളനം മൂന്നു ദിവസമായി നടക്കും. ദിവസവും വൈകുന്നേരങ്ങളില്‍ രണ്ടു മണിക്കൂര്‍ വീതമുള്ള സമ്മേളനമാണ് ക്രമീകരിച്ചിരിക്കുന്നത്.