കൊച്ചി: കോവിഡിനൊപ്പം ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുന്നുവെന്ന് സീറോമ ലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ കാര്യത്തില്‍ സഭയ്ക്ക് സവിശേഷമായ ശ്രദ്ധയുണ്ടാകണം. ഓരോ ഇടവകാതിര്‍ത്തിയിലും പട്ടിണി നേരിടുന്ന ഭവനങ്ങള്‍ കണ്ടെത്താനുള്ള നടപടി ഉടന്‍ സ്വീകരിക്കണം.
പളളിയുടെ മുന്‍ഭാഗത്തുള്ള മോണ്ടളത്തില്‍ അരിയും പയറും മറ്റ് അവശ്യ ഭക്ഷ്യസാധനങ്ങളും അടങ്ങിയ കിറ്റുകള്‍ തയ്യാറാക്കിവയ്ക്കുന്ന പതിവ് സഭയിലെ പല ഇടവകപ്പള്ളികളിലും നിലവിലുണ്ട്. ഈ പദ്ധതി സാധിക്കുന്നിടത്തോളം സഭ മുഴുവനും ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കണം.
ഭക്ഷണ കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഈ ഭക്ഷ്യവസ്തുക്കള്‍ ആരുടെയും അനുവാദം കൂടാതെ എടുത്തുകൊണ്ടുപോകാന്‍ അവസരം നല്കണം. സീറോ മലബാര്‍ മെത്രാന്‍ സിനഡ് നിര്‍ദ്ദേശിച്ചു.