വത്തിക്കാന്‍ സിറ്റി: ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പൊതുദര്‍ശന പരിപാടി പുനരാരംഭിച്ചപ്പോള്‍ മാര്‍പാപ്പയെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കെടുത്തവര്‍ മറച്ചുവച്ചില്ല.ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് റോമിലെത്തിയ ടൂറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു പാപ്പയുമായുള്ള കണ്ടുമുട്ടല്‍.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പൊതുദര്‍ശന പരിപാടികള്‍ കഴിഞ്ഞ ആറുമാസത്തേക്ക് റദ്ദ് ചെയ്തിരിക്കുകയായിരുന്നു. ഇന്നലെയാണ് വീണ്ടും പൊതുദര്‍ശനപരിപാടികള്‍ ആരംഭിച്ചത്. വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസിലെ സാന്‍ ദമാസോ കണ്‍ട്രിയാര്‍ഡിലായിരുന്നു ജനറല്‍ ഓഡിയന്‍സ് നടന്നത്. 500 പേര്‍ പങ്കെടുത്തു.