ക്രൈസ്തവരുടെ തല മൊട്ടയടിച്ചും തെരുവിലൂടെ വലിച്ചിഴച്ചും ഹൈന്ദവ മതമൗലികവാദികളുടെ തേര്‍വാഴ്ച

ജാര്‍ഖണ്ഡ്: എഴുപതോളം പേര്‍ അടങ്ങുന്ന മതമൗലികവാദികളുടെ സംഘം അഞ്ച് ക്രൈസ്തവരെ മര്‍ദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു.

ബീഫ് കഴിക്കുകയും ബീഫ് കടത്തിക്കൊണ്ടുപോകുകയും ചെയ്തു എന്ന് ആരോപിച്ചാണ്് ക്രൈസ്തവര്‍ക്ക് നേരെ പീഡനം അഴിച്ചുവിട്ടത്. ഏഴുപേരെയാണ് സംഘം പിടികൂടിയത് എങ്കിലും രണ്ടുപേര്‍ അക്രമികളില്‍ നിന്നും രക്ഷപ്പെട്ടു. ബാക്കിയുള്ള അഞ്ചുപേരെയാണ് ക്രൂരമര്‍ദ്ദനങ്ങള്‍ക്കു ഇരകളാക്കിയത്. തല ഭാഗികമായിട്ടാണ് മുണ്ഡനം ചെയ്തിരിക്കുന്നത്. ഇത് തലയില്‍ മുറിവുണ്ടാക്കുകയും രക്ത പ്രവാഹം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടായിരുന്നു പീഡനം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates