വത്തിക്കാന്‍ സിറ്റി: വിശുദ്ധരുടെ നാമകരണ നടപടികളുടെ തിരുസംഘത്തിന് പുതിയ തലവന്‍. ബിഷപ് മാഴ്‌സെല്ലോ സെമേറാറോയെയാണ് പ്രസ്തുതപദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയതായി നിയമിച്ചിരിക്കുന്നത്.
2013 ല്‍ സ്ഥാപിതമായ കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍ അഡൈ്വസറിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബിഷപ് മാഴ്‌സെല്ലോ. ഇതോടൊപ്പം അല്‍ബാനോ ബിഷപ്പുമായിരുന്നു. 72 കാരനായ ബിഷപ് മാഴ്‌സെല്ലോ സൗത്തേണ്‍ ഇറ്റലിക്കാരനാണ്.
1947 ല്‍ ജനിച്ച അദ്ദേഹം 1971 ല്‍ വൈദികനായി. കര്‍ദിനാള്‍ ആഞ്ചെലോ ബെച്ചു രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.