വിയന്ന: കത്തോലിക്കാ കന്യാസ്്ത്രീ ബസില്‍ വച്ച് ആക്രമണത്തിന് ഇരയായി. ഓസ്ട്രിയായില്‍ കത്തോലിക്കാ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയെ ഒരു പത്തൊമ്പതുകാരന്‍ മുഖത്തിടിച്ചത്. അഫ്ഗാനില്‍ നിന്നുള്ള യുവാവാണ് ഇതെന്ന് അറിയുന്നു. ഗ്രാസ് നഗരത്തിലൂടെ ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്.
ഫ്രാന്‍സിലെ ദേവാലയാക്രമണത്തിന് പിന്നാലെ ഓസ്ട്രിയായില്‍ നിരവധി ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുപ്പതിനും അമ്പതിനും ഇടയ്ക്കുള്ള യുവജനങ്ങള്‍ കഴിഞ്ഞ ദിവസം ദേവാലയം ആക്രമിച്ചിരുന്നു. അള്ളാഹു അക്ബര്‍ മുഴക്കിയെത്തിയ ഈ ചെറുപ്പക്കാര്‍ തുര്‍ക്കിയില്‍ നിന്നുള്ളവരാണ്.
ദേവാലയത്തിനുള്ളിലെ നിരവധി സാധനസാമഗ്രികള്‍ അക്രമികള്‍ തട്ടിമറിച്ചിട്ടു. കന്യാസ്ത്രീയെ അക്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.