പോളണ്ട്: ഗര്‍ഭസ്ഥശിശുക്കള്‍ക്കുവേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ പോളണ്ടിലെ പ്രോലൈഫ് സമിതി ആഹ്വാനം ചെയ്തു. ലോകമെങ്ങുമുള്ള മരിയഭക്തരോടാണ് ഈ കൂട്ടായ്മയില്‍ പങ്കുചേരാന്‍ പ്രോലൈഫ് സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബര്‍ ഒന്നിന് ആരംഭിച്ച ജപമാല പ്രാര്‍ത്ഥന എട്ടിന് സമാപിക്കും. ജപമാല സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനകവാടം എന്നതാണ് പ്രാര്‍ത്ഥനാവാരത്തിന്റെ വിഷയം.
ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ആളുകള്‍ ഇതിനകം ഇതില്‍ അംഗങ്ങളായി കഴി്ഞ്ഞു. ഇനിയും കൂടുതല്‍ ആളുകള്‍ ഇതില്‍ അംഗങ്ങളാകേണ്ടതുണ്ടെന്നും ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും സമിതി അറിയിച്ചു.
അബ്‌നോര്‍മ്മാലിറ്റിയുള്ള ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് അടുത്തയിടെ കോടതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് അബോര്‍ഷന്‍ അനുകൂലികള്‍ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനകള്‍ തടസ്സപ്പെടുത്തുകയും അബോര്‍ഷനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.
ദേവാലയ ചുമരുകളിലും ജോണ്‍ പോള്‍ രണ്ടാമന്റെ രൂപത്തിലും ദൈവനിന്ദാഎഴുത്തുകള്‍ എഴുതുകയും റോഡുകള്‍ ഉപരോധിക്കുകയും മറ്റും ചെയ്തിരുന്നു. റോസറി റ്റു ദി ഗെയ്റ്റ് ഓഫ് ഹെവന്‍ എന്ന് പേരിട്ടിരിക്കുന്ന ജപമാല പ്രാര്‍ത്ഥനായജ്ഞത്തില്‍ സെമിത്തേരി, ഇടവക, വീട്, റോഡരികിലുള്ള കുരിശ് എന്നിവിടങ്ങളില്‍ നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാവുന്നതാണ്.