വെറുപ്പിന്റെ വായ് അടയ്ക്കാന്‍ സ്‌നേഹത്തിന് മാത്രമേ സാധിക്കൂ: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: വെറുപ്പിന്റെ വായ് അടയ്ക്കാന്‍ സ്‌നേഹത്തിന് മാത്രമേ സാധിക്കൂ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിയന്നയില്‍ നടന്ന ഭീകരാക്രമണത്തോട് പ്രതികരിക്കുകയായിരുന്നു പാപ്പ. വിയന്നായിലെ ഭീകരാക്രണത്തില്‍ തനിക്കുള്ള ദു:ഖവും നടുക്കവും പാപ്പ അറിയിച്ചു. കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അക്രമം അവസാനിപ്പിക്കൂ, നമുക്ക് സമാധാനവും സാഹോദര്യവും ശക്തിപ്പെടുത്താം. പാപ്പ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates