പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന കത്തോലിക്കാസഭയുടെ ഭാഗമാണ്. എന്നാല്‍ അപ്രകാരം പ്രാര്‍ത്ഥിക്കുന്നതുവഴി നമ്മിലുണ്ടാക്കുന്ന ബോധ്യം എന്താണ് എന്നതിനെക്കുറിച്ച് അറിയാമോ.
ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സഭയിലെ കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി അര്‍പ്പിച്ച ദിവ്യബലിയില്‍ അതേക്കുറിച്ച് പാപ്പ പറഞ്ഞത് ഇപ്രകാരമാണ്: ‘
പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന അവര്‍ ദൈവസന്നിധിയില്‍ ജീവിക്കുന്നുവെന്ന വിശ്വാസത്തില്‍ നമ്മെ ഉയര്‍ത്തുന്നു. ഈ വിശ്വാസവെളിച്ചം നമ്മെ പ്രകാശിപ്പിക്കും. അതു ജീവിതത്തെക്കുറിച്ചുള്ള യഥാര്‍ത്ഥമായ കാഴ്ചപ്പാടില്‍ നമ്മെ നിലനിര്‍ത്തും. അത് യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തില്‍ നമ്മെ വളര്‍ത്തുകയും നിത്യസമ്മാനത്തിനായുള്ള നിരന്തരമായ അന്വേഷണത്തിന് സഹായിക്കുകയും ചെയ്യും.’