പുന്റാ ഏരീനാസ്: ചിലിയില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് 500 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. പുന്റാ ഏരിനാസിലാണ് ആദ്യമായി ചിലിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ചിലിയുടെ സൗത്ത് ഭാഗത്തുള്ള രൂപതയാണ് ഇത്. ഫാ. പെദ്രോ ദെ വാല്‍ഡറമ്മാ 1520 നവംബര്‍ 11 നാണ് ഇവിടെ വിശുദ്ധ ബലി അര്‍പ്പിച്ചത്.
അവിസ്മരണീയമായ നിമിഷങ്ങളുടെ ഓര്‍മ്മ പുതുക്കുമ്പോള്‍ അത് രൂപതയുടെ മാത്രമല്ല ചിലിയിലെ കത്തോലിക്കാ സഭയുടെ മുഴുവന്‍ അഭിമാനനിമിഷമാണെന്ന് രൂപതാധ്യക്ഷന് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദിവ്യകാരുണ്യം എന്ന ദാനം കിട്ടിയതിന് നന്ദിയുള്ളവരായിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കൊറോണ വൈറസ് ഭീഷണിയുള്ളതിനാല്‍ വലിയ തോതിലുള്ള ആഘോഷങ്ങള്‍ ഉണ്ടാവരുതെന്നും പാപ്പ കത്തില്‍ പറയുന്നുണ്ട്.
ദിവ്യകാരുണ്യരഹസ്യം നമ്മെ ക്രിസ്തുവുമായി ഒന്നിപ്പിക്കുന്നുവെന്നും അത് നമ്മെ സംബന്ധിച്ചിടത്തോളം പുതിയ ജീവിതവും ഐക്യവും പ്രദാനം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു.