Tuesday, December 3, 2024
spot_img
More

    കര്‍ത്താവായ ഈശോയേ വരണമേ എന്ന പ്രാര്‍ത്ഥന ദിവസം മുഴുവന്‍ ആവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: കര്‍ത്താവായ ഈശോയേ വരണമേ എന്ന പ്രാര്‍ത്ഥന ദിവസം മുഴുവന്‍ ആവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗമനകാലത്തിന് തുടക്കം കുറിച്ച ഇന്നലെ സന്ദേശം നല്കുകയായിരുന്നു പാപ്പ.

    ആഗമനകാലം ദൈവം നമ്മുടെ ഇടയില്‍ സമീപസ്ഥനാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കാലമാണ്. കര്‍ത്താവായ ഈശോയേ വരണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം. ഓരോ ദിവസത്തിന്റെയും തുടക്കത്തില്‍ കഴിയുന്നതുപോലെ ഈ പ്രാര്‍ത്ഥന നമുക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കാം. മീറ്റിംങുകള്‍ ആരംഭിക്കും മുമ്പ്.. ജോലിയും പഠനവും ചെയ്യുന്നതിന് മുമ്പ്.. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്. ജീവിതത്തിലെ ഏറ്റവും ദുഷ്‌ക്കരമായ നിമിഷങ്ങളില്‍.. കര്‍ത്താവായ ഈശോയേ വരണമേ എന്ന് പ്രാര്‍ത്ഥിക്കുക.

    ദൈവത്തിന്റെ സാമീപ്യവും നമ്മുടെ ജാഗ്രതയും ഒരുപോലെ ഓര്‍മ്മിപ്പിക്കുന്ന അവസരം കൂടിയാണ് ഇതെന്നും പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!