മേഘങ്ങള്‍ക്കിടയില്‍ ഉണ്ണീശോയുടെ രൂപം പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത. ചിത്രത്തില്‍ നീലനിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് കാണപ്പെടുന്നത് ഉണ്ണീശോയാണെന്നാണ് ചിലരുടെ അഭിപ്രായം. മേഘങ്ങള്‍ക്കിടയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശനിയും വ്യാഴവും അടുത്തുവന്നതായ ശാസ്ത്രപ്രതിഭാസം നടന്ന ദിവസമാണ് ആകാശത്ത് ഈ രൂപവും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലെ ഈ വാർത്ത ഈ ക്രിസ്മസ് കാലത്തും ചർച്ചാവിഷയമാകുന്നു .
വെര്‍ജിനീയായില്‍ നിന്ന് മാര്‍ഷ ലൂട്ട്‌മെര്‍ എന്ന വ്യക്തിയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഈശോയുടെ ജനനസമയത്ത് ആകാശത്ത് ഉദിച്ച ദിവ്യനക്ഷത്രം തന്നെയാണ് ഡിസംബര്‍ 22 ന് ആകാശത്ത് പ്രത്യക്ഷപ്പെട്ടതെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അതിന്റെ ഒപ്പമാണ് ഇപ്പോള്‍ ഈ രൂപം പ്രത്യക്ഷപ്പെട്ടതും അത് ഉണ്ണീശോയാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നത്.
വിശ്വാസം എന്നത് ഒരു വ്യക്തിയുടെ ഹൃദയത്തിലുണ്ടാകുന്നതാണല്ലോ. വിശ്വാസിയുടെ ധാരണകളെ തിരുത്താന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. വിശ്വസിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. അതുകൊണ്ട് മേഘങ്ങള്‍ക്കിടയില്‍ കണ്ടത് ഉണ്ണീശോയാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാനും അതല്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാനും അവകാശമുണ്ട്.