ക്രൈസ്തവ മതപീഡനം ഇന്ത്യയിലും ചൈനയിലും അടുത്ത വര്‍ഷം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

അടുത്ത വര്‍ഷം ഇന്ത്യയിലും ചൈനയിലും ക്രൈസ്തവ മതപീഡനം രൂക്ഷമായേക്കുമെന്ന് റിപ്പോര്‍ട്ട്. ആനുവല്‍ പ്രെസിക്യൂഷന്‍ ട്രെന്‍ഡ്‌സിന്റെ സര്‍വ്വേ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

മതത്തെ പിടിമുറുക്കാന്‍ കഠിനമായ പുതിയ നിയമങ്ങള്‍ പാസാക്കുന്നതും നിരവധി ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്നതും രജിസ്‌ട്രേഡ് ദേവാലയങ്ങളില്‍ നിര്‍ബന്ധിതമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കണമെന്ന് ശഠിക്കുന്നതും ചൈനയെ സംബന്ധിച്ച് വരാന്‍ പോകുന്നത് ക്രൈസ്തവമതപീഡനങ്ങളുടെ രൂക്ഷതയെയാണ് വെളിവാക്കുന്നത്. ക്രൈസ്തവദേവാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഏതുവിധേനയും ശ്രമിച്ചുകൊണ്ടിരുന്ന സര്‍ക്കാരിന് കിട്ടിയ മാര്‍ഗ്ഗമാണ് കൊറോണ വൈറസ് എന്നും അതിന്റെ പേരില്‍ നിരവധി ദേവാലയങ്ങള്‍ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലും ആശാവഹമല്ല കാര്യങ്ങള്‍. 2014 ല്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ ക്രൈസ്തവരെ ലക്ഷ്യംവച്ചുകൊണ്ടുള്ള മതപീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2020 ലെ ആദ്യ പത്തുമാസത്തിനുള്ളില്‍ മതപരമായ കാരണങ്ങളുടെ പേരില്‍ 225 അനിഷ്ടസംഭവങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ക്രൈസ്തവര്‍ ഇരകളായിട്ടുണ്ട് ഛത്തീസ്ഘട്ടിലെ ക്രൈസ്തവഗ്രാമം മൂവായിരത്തോളം വരുന്ന ഹൈന്ദവതീവ്രവാദികളുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ടത് സെപ്തംബറിലായിരുന്നു.

നോര്‍ത്ത് കൊറിയായില്‍ ഓരോ വര്‍ഷവും ബൈബിളിന് പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ആശാസ്യമായ ഏകകാര്യം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates