Friday, January 2, 2026
spot_img
More

    ഭൂകമ്പവും കോവിഡ് ബാധയും വിതച്ച ക്രൊയേഷ്യയില്‍ മാതാവിന്റെ മാധ്യസ്ഥം തേടി സഭ

    ക്രൊയേഷ്യ: ഭൂകമ്പത്തിന്റെയും കോവിഡ് പകര്‍ച്ചവ്യാധിയുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന ക്രൊയേഷ്യന്‍ ജനത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയില്‍ അഭയം തേടണമെന്ന് കത്തോലിക്കാ മെത്രാന്മാരുടെ ആഹ്വാനം. പ്ലീനറി സമ്മേളനത്തിന്റെ അവസാനം ഭൂകമ്പത്തിലും കോവിഡിലും മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്കായി നടത്തിയ പ്രാര്‍ത്ഥനയിലാണ് കത്തോലിക്കാ മെത്രാന്‍ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

    നമ്മുടെ ശക്തയായ അഭിഭാഷകയായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി നാം പ്രാര്‍ത്ഥിക്കണം. മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞവര്‍ഷം നടന്ന ഭൂകമ്പങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. പുതുവര്‍ഷം നമുക്ക് കൂടുതല്‍സുരക്ഷിതത്വം നല്കുന്നത് ആയിരിക്കട്ടയെന്ന് മെത്രാന്മാര്‍ ആശംസിച്ചു. ഭൂകമ്പത്തില്‍ നിരവധി ദേവാലയങ്ങള്‍ക്ക് കേടുപാടുകള്‍സംഭവിച്ചിരുന്നു.

    ക്രൊയേഷ്യയില്‍ 86 ശതമാനവും കത്തോലിക്കരാണ്. 227,000 ആളുകള്‍ കോവിഡ് ബാധിതരാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!