Friday, January 2, 2026
spot_img
More

    വത്തിക്കാനിലെ നോമ്പുകാല വാര്‍ഷികധ്യാനം റദ്ദാക്കി

    വത്തിക്കാന്‍ സിറ്റി: വര്‍ഷം തോറും നടത്തിവരാറുള്ള നോമ്പുകാല വാര്‍ഷിക ധ്യാനം ഇത്തവണ വത്തിക്കാനില്‍ നടക്കില്ല. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ധ്യാനം റദ്ദ് ചെയ്തത്. ഇതിന് പകരം ഓരോരുത്തരും വ്യക്തിപരമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. മാര്‍പാപ്പയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹകാരികളുമാണ് ഈ വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കുന്നത്.

    കഴിഞ്ഞ വര്‍ഷം ജലദോഷം കാരണം ഫ്രാന്‍സിസ് മാര്‍പാപ്പ ധ്യാനത്തില്‍ പങ്കെടുത്തിരുന്നില്ല. 2014 മുതല്‍ കാസാ ഡിവൈന്‍ മാസ്‌ട്രോ റിട്രീറ്റ് സെന്ററിലാണ് ധ്യാനം നടന്നുകൊണ്ടിരുന്നത്. പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് നോമ്പുകാല വാര്‍ഷികധ്യാനത്തിന് തുടക്കം കുറിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!