അത്ഭുതം! തീപിടിത്തത്തില്‍ കാര്‍ കത്തിനശിച്ചു, തിരുഹൃദയത്തോടുളള പ്രാര്‍ത്ഥനയ്ക്കും കൊന്തയ്ക്കും ഒരു പോറല്‍ പോലുമില്ല

ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുന്നത് അത്ഭുതകരമായ ഒരു ചിത്രമാണ്. കത്തിനശിച്ച കാറിനുള്ളില്‍ ഒരു പോറലുപോലുമേല്‍ക്കാതെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയും ജപമാലയും യൂക്കറിസ്റ്റിക് പിക്‌സും. ഇത്തരമൊരു ചിത്രമാണ് ഇപ്പോള്‍വൈറലായി മാറിയിരിക്കുന്നത്.

ബ്രസീലിലാണ് സംഭവം. മരിയ എമിലിയ ദ സില്‍വേറിയ എന്ന സ്ത്രീയുടെ കാറാണ് കത്തിനശിച്ചത്. കാര്‍ നിര്‍ത്തിയിട്ടതിന് ശേഷം പുറത്തേക്ക് പോയ സ്ത്രീ മടങ്ങിയെത്തിയപ്പോള്‍ കണ്ടത് കാര്‍ കത്തുന്നതാണ്. കാറിനുള്ളില്‍ നിന്ന് ഒര ുസാധനം പോലും രക്ഷിച്ചെടുക്കാന്‍സാധിച്ചില്ല.

പക്ഷേ മരിയായെ അത്ഭുതപ്പെടുത്തിയത് കാറിനുള്ളിലുണ്ടായിരുന്ന കൊന്തയ്ക്കും ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയ്ക്കും യൂക്കറിസ്റ്റിക് പിക്‌സിനും ഒരുപരിക്കും ഉണ്ടാകാതിരുന്നതാണ്. എക്ട്രാഓര്‍ഡിനറി മിനിസ്റ്റര്‍ ആയി ശുശ്രൂഷ ചെയ്യുന്ന മരിയ രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും ദിവ്യകാരുണ്യം നല്കുന്ന വ്യക്തികൂടിയാണ്. ദിവ്യകാരുണ്യം നല്കിയതിന് ശേഷം മടങ്ങിവരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

അതുകൊണ്ട് കാറിനുളളില്‍ ദിവ്യകാരുണ്യം ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ യൂക്കറിസ്റ്റിക് പിക്‌സ് മാത്രമേയുണ്ടായിരുന്നുള്ളൂ. വിശ്വാസത്തിന്റെയും ദൈവികഇടപെടലിന്റെയും വലിയൊരു സാക്ഷ്യമായിട്ടാണ് ഈ സംഭവത്തെ വിശ്വാസികള്‍ കാണുന്നത്.

ദൈവത്തിന് എന്താണ് ചെയ്യാന്‍ കഴിയാത്തതായിട്ടുള്ളത് അല്ലേ?

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates