ഇറാക്ക് സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഗ്രാന്‍ഡ് അയത്തൊള്ള അലി അല്‍ സിസ്റ്റാനിയെ കാണും

വത്തിക്കാന്‍ സിറ്റി: ഇറാക്ക് സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്രാന്‍ഡ് അയത്തൊള്ള അലി അല്‍ സിസ്റ്റാനിയുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തുമെന്ന് കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അറിയിച്ചു. അബുദാബിയിലെ സുന്നി നേതാവ് അഹമ്മദുമായി 2019 ഫെബ്രുവരിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഒപ്പുവച്ചതുപോലെ ഡോക്യുമെന്റ് ഓണ്‍ ഹ്യൂമന്‍ ഫ്രെട്ടേണിറ്റി ഫോര്‍ വേള്‍ഡ് പീസ് ആന്റ് ലിവിംങ് ടുഗെദര്‍ എന്ന ഉടമ്പടിയില്‍ സംയുക്ത ഒപ്പുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

അലി അല്‍ സിസ്റ്റാനി ഇറാക്കിലെ ഷിറ്റെ മുസ്ലീം കമ്മ്യൂണിറ്റിയുടെ നേതാവാണ്. ഇറാക്കിനെ ഇസ്ലാമിക സ്റ്റേറ്റ് ആക്കുന്നതിനെതിരെയും ഇറാക്കിലെ സുന്നി ടെററിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെയും ശക്തമായ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇറാക്ക് പ്രധാനമന്ത്രി പ്രക്ഷോഭകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്ന സ ാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് പര്യടനം. ബാഗ്ദാദ്, നിനവെ പ്ലെയ്ന്‍ തുടങ്ങിയവയും ഇറാക്ക് സന്ദര്‍ശനവേളയില്‍ പാപ്പ സന്ദര്‍ശിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates