വിഷന്‍ 2021 സംഗമം ഇന്ന്

കൊച്ചി: കാനഡയിലെ മിസിസാഗ സീറോ മലബാര്‍ രൂപത യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ കേരള റീജണല്‍ സമിതികളുടെ സഹകരണത്തോടെയുള്ള വിഷന്‍ 2021 ഓണ്‍ലൈന്‍ സംഗമം ഇന്ന് നടക്കും. സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്യും. മിസിസാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലുവേലില്‍ അധ്യക്ഷത വഹിക്കും.

വൈകുന്നേരം 7.30 ന് സൂം പ്ലാറ്റ് ഫോമിലൂടെയാണ് സംഗമം. പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകാന്‍ ഒരുങ്ങുന്ന യുവജനങ്ങള്‍ക്ക് ദിശാബോധം നല്കാനും അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ ആത്മീയവും ഭൗതികവുമായ സഹായങ്ങള്‍ നല്കി അവര്‍ക്ക് പിന്തുണ നല്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates