മൂക്കന്നൂര്‍: സിഎസ്ടി സഭയുടെ തൃക്കാക്കര സേക്രട്ട് ഹാര്‍ട്ട് പ്രോവിന്‍സിന്റെ പ്രൊവി്ന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബ്ര. ജോസ് പുതിയേടത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞു. 63 വയസായിരുന്നു. തെലങ്കാനയില്‍ വച്ചായിരുന്നു അപകടം.
സഭയുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം കേരളത്തിലേക്ക് തിരികെ വരാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബ്രദര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കുട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.