മൈസൂര്‍: ബിഷപ് കന്നിദാസ് ആന്റണി വില്യമിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്കാനും വത്തിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചു. ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോ ഉള്‍പ്പടെ മൂന്നുപേരാണ് സമിതിയില്‍ ഉള്ളത്. വത്തിക്കാന്റെ ഈ നടപടിയെ അല്മായ കത്തോലിക്കാ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്തു.
ഫെബ്രുവരി 27 ന് 56 വയസ് പൂര്‍ത്തിയാക്കിയ ബിഷപ് വില്യം സ്ത്രീലമ്പടനും രണ്ടുകുട്ടികളുടെ പിതാവുമാണെന്നാണ് ആരോപണം. ദുരിതാശ്വാസസഹായനിധികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും പ്രായം ചെന്ന വൈദികരെ ദ്രോഹിക്കുന്നുവെന്നും പരാതിയിലുണ്ട്. എന്നാല്‍ തനിക്കുള്ള ആരോപണങ്ങള്‍ ബിഷപ് വില്യം നിഷേധിച്ചിട്ടുണ്ട്.
താന്‍ രൂപതയില്‍ നടത്തിയ ഭരണപരിഷ്‌ക്കാരത്തോട് എതിര്‍പ്പുള്ള ഒരു സംഘം വൈദികരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തി്ക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.