വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ കാത്തിരിക്കുന്നു, നമ്മെ കേള്‍ക്കാനും നമ്മോട് ക്ഷമിക്കാനും. കുമ്പസാരത്തിലൂടെ ക്ഷമയും ദൈവകൃപ യും രുചിച്ചറിയുക. മാര്‍ച്ച് മാസത്തെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മാര്‍പാപ്പ കുമ്പസാരിക്കാന്‍ പോകുന്നതോടുകൂടിയാണ് ഈ വീഡിയോ ആരംഭിക്കുന്നത്.
ഒരു ന്യായാധിപന്റെ മുമ്പില്‍ നില്ക്കുന്നതുപോലയല്ല നാം കുമ്പസാരത്തിന് അണയേണ്ടത്. മറിച്ച് നമ്മോട് എല്ലായ്‌പ്പോഴും ക്ഷമിക്കുന്ന സ്‌നേഹനിധിയായ ഒരു അപ്പന്റെ അടുത്തു ചെല്ലുന്നതുപോലെയായിരിക്കണം, പാപം പ്രഖ്യാപിക്കുന്ന സ്ഥലമല്ല കുമ്പസാരം, മറിച്ച് ദൈവികസ്‌നേഹം സ്വീകരിക്കുന്ന ഇടമാണ്, അതാണ് നമുക്ക് എപ്പോഴും ആവശ്യമായിരിക്കുന്നതും. പാപ്പ ഓര്‍മ്മിപ്പിച്ചു.