കര്‍ണ്ണാടകയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം

ബില്‍കോണ്ടി: ഹൈന്ദവതീവ്രവാദികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ് മൂന്നു ക്രൈസ്തവര്‍ ആശുപത്രിയില്‍. ഇതില്‍ രണ്ടുപേര്‍ സുവിശേഷപ്രവര്‍ത്തകരാണ്. മാര്‍ച്ച് ഒന്നിനാണ് സംഭവം. ബജ്രംഗദള്‍ പ്രവര്‍ത്തകരായ ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

സുവിശേഷപ്രഘോഷകനായ സദാശിവ് രാജുവിന്റെ മകന്റെ ജന്മദിനാഘോഷം നടക്കുമ്പോഴാണ് ആക്രണമുണ്ടായത്. വീടിനകത്തേക്ക് കയറി വാതിലുകള്‍ അടച്ചിട്ടതിന് ശേഷമായിരുന്നു ആക്രമണം.സ്വയംപ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും ആറുപേര്‍ കൂടിച്ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ പറഞ്ഞു. ഭാര്യയ്ക്ക് നേരെയും ആക്രമണമുണ്ടായി.

സംഭവത്തെതുടര്‍ന്ന് ഭയവിഹ്വലയായ അവരെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പന്ത്രണ്ടുവര്‍ഷമായി ബില്‍കോണ്ടി ഗ്രാമത്തില്‍ സുവിശേഷപ്രവര്‍ത്തനം നടത്തുന്ന സദാശിവ് മാധ്യമങ്ങളോട് പറഞ്ഞു. മ

തപരിവര്‍ത്തനം ആരോപിച്ചാണ് ആക്രമണം നടന്നത്. എന്നാല്‍ താന്‍ ആരെയും നിര്‍ബന്ധി്ച്ച് മതം മാറ്റിയിട്ടില്ലെന്ന് പാസ്റ്റര്‍ വിശദീകരിക്കുന്നു. പലരും പ്രാര്‍ത്ഥന ചോദിച്ച് ഇവിടെ വരാറുണ്ട്. ചിലര്‍ക്ക് രോഗസൗഖ്യം ഉണ്ടാകാറുമുണ്ട്. വീടിനുള്ളിലെ സാധനസാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates