പ്രമുഖ കത്തോലിക്കാ സ്‌കൂള്‍ പ്രിന്‍സിപ്പലായ വൈദികന്‍ രാജിവച്ച് ബിജെപിയിലേക്ക്

കൊല്‍ക്കൊത്ത: കൊല്‍ക്കൊത്ത അതിരൂപയിലെ ഫാ. റോഡ്‌നി ബൊറേനോ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച് ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നു. കൊല്‍ക്കൊത്തയിലെ പ്രമുഖ സ്‌കൂളായ ലൊയോള ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പലായി കഴിഞ്ഞ അഞ്ചുവര്‍ഷമായി സേവനം ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കൊല്‍ക്കൊത്ത ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസയ്ക്ക് മാര്‍ച്ച് അഞ്ചിന് രാജിക്കത്ത് നല്കിയെന്നാണ് വാര്‍ത്ത. അധികം വൈകാതെ ബിജെപിയില്‍ ചേരുമെന്നും വാര്‍ത്തയില്‍ പറയുന്നു.

മാര്‍ച്ച് ആറിന് വൈകുന്നേരം ചാപ്പലില്‍ കയറി പ്രാര്‍ത്ഥിച്ചതിന് ശേഷം സ്‌കൂള്‍ വിട്ടുവെന്നും എന്നാല്‍ അതിരൂപത അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തുകയാണെന്നും വാര്‍ത്തയുണ്ട്. ‘എന്തുകൊണ്ടാണ് ഞാന്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഞാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അത് എന്താണെന്ന് വ്യക്തമാക്കാന്‍ എനിക്കാഗ്രഹമില്ല. കാരണം അത് ഞാനും അതിരൂപതയും തമ്മിലുള്ളതാണ്.’ ഫാ. റോഡ്‌നി മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

വൈദികനെന്നും പ്രിന്‍സിപ്പലെന്നും നിലയില്‍ ഏറ്റവും നല്ലത് ചെയ്തുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തൃണമുല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. മദര്‍ തെരേസയുടെ വിശുദ്ധ പദപ്രഖ്യാപനത്തില്‍ മമതാ ബാനര്‍ജിക്കൊപ്പം വത്തിക്കാനില്‍ നടന്ന ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates