മിസിസാഗ: സീറോ മലബാര്‍ രൂപതയായ മിസിസാഗയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണവും 25 ന് നടക്കും.
സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിക്കും. ബിഷപ് മാര്‍ ജോസ് കല്ലുവേലിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. പൊതു സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും.
സീറോ മലബാര്‍ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് ആയിരുന്ന മിസിസാഗയെ 2018 ഡിസംബര്‍ 22 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ രൂപതയായി ഉയര്‍ത്തിയത്.