സുലാവേസി: ഇഡോനേഷ്യയിലെ സെന്‍ട്രല്‍ സുലാവേസിയില്‍ നാലു ക്രൈസ്തവരെ കഴുത്തറുത്തു കൊന്നു. ആറു മാസത്തിനിടയില്‍ രണ്ടാമത്തെ കൊടുംക്രൂരതയാണ് ഇത്. മെയ് 11 നാണ് ഈ ദാരുണസംഭവം.
ഇസ്ലാമിക് ഭീകരവാദികളാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. എന്നാല്‍ മതപരമായ എന്തെങ്കിലും ലക്ഷ്യങ്ങള്‍ ഈ കൊടുംകൃത്യത്തിന് പിന്നിലുണ്ടോയെന്ന് സംശയിക്കപ്പെടുന്നു. ലോകത്ത് മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ അമ്പതാം സ്ഥാനത്താണ് ഇഡോനേഷ്യയുടെ സ്ഥാനം.