തിരുവനന്തപുരം: അഭയകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്‌റ്റെഫിക്കും പരോള്‍ അനുവദിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 1500 ഓളം തടവുകാര്‍ക്കും 350 വിചാരണതടവുകാര്‍ക്കും പരോള്‍ നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും പരോള്‍ ലഭിച്ചത്.