ഇസ്രായേല്‍-ഗാസ അക്രമം; ഒരു കത്തോലിക്കാ വൈദികന്റെ നിലവിളി

ഗാസയിലെ അന്തരീക്ഷം വളരെ ദുരിതം പിടിച്ചതാണ്. രാവും പകലും ഇവിടെ ബോംബാക്രമണമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തുടക്കത്തില്‍ രാത്രികാലങ്ങളില്‍ മാത്രമായിരുന്നു വ്യോമാക്രമണങ്ങള്‍. ഇപ്പോഴത് പകലും വ്യാപിച്ചിരിക്കുന്നു. ബോംബേറുകള്‍, റോക്കറ്റുകള്‍… തുടര്‍ച്ചയായ ആക്രമണങ്ങള്‍… നിശ്ശബ്ദത എന്നത് ഇവിടെ നഷ്ടമായിരിക്കുന്നു. ഗാസയിലെ ഒരേയൊരു കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലിയെ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയുടെ വാക്കുകളാണ് ഇത്.

2019 നവംബര്‍ വരെ ആരും യുദ്ധം എന്ന വാക്കുപോലും സംസാരിച്ചിരുന്നില്ല.പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. ജീവിതവും ബിസിനസും എല്ലാം മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ യുദ്ധം വന്നതോടെ ജീവിതം മുഴുവന്‍ അനിശ്ചിതത്വത്തിലായി. അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇടവക വളരെ ചെറുതാണെങ്കിലും ശക്തമായ സമൂഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2 മില്യന്‍ ആളുകളാണ് ഗാസയിലുള്ളത്. ഇതില്‍ ആയിരത്തോളം പേര്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ്. 100 പേര്‍ മാത്രമേ കത്തോലിക്കരായിട്ടുള്ളൂ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates