മുംബൈ: ജസ്യൂട്ട് ട്രൈബല്‍ ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമിയെ മുംബൈയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്നലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. 84 കാരനായ ഇദ്ദേഹത്തിന് കോവിഡ് ആദ്യ വാക്‌സിന്‍ നല്കിയതായും വാര്‍ത്തയില്‍ പറയുന്നു.
2020 ഒക്ടോബര്‍ ഒമ്പത് മുതല്‍ മുംബൈയിലെ തലോജ ജയിലിലാണ് സ്റ്റാന്‍ സ്വാമി കഴിയുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും എത്രയും പെട്ടെന്ന് മനുഷ്യാവകാശ സംഘടന ഇക്കാര്യത്തില്‍ ഇടപെടണമെന്നും കഴിഞ്ഞ ആഴ്ചയില്‍ സ്റ്റാന്‍ സ്വാമിയുടെ സഹോദരന്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു.