“നൈജീരിയ ക്രൈസ്തവരുടെ കൊലക്കളം”

നൈജീരിയ ക്രൈസ്തവരുടെ കൊലക്കളമാണെന്ന് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം കമ്മീഷനര്‍ ഗാരി ബൗര്‍. 2021 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇതിനെ ശരിവയ്ക്കുന്ന വിധത്തിലാണ് മറ്റ് റിപ്പോര്‍ട്ടുകളും. ഈ വര്‍ഷത്തിന്റെ ആദ്യ നാലു മാസങ്ങള്‍ക്കുളളില്‍ 1470 ക്രൈസ്തവരാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അതുപോലെ 2,200 പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്.

എട്ടു ക്രൈസ്തവരാണ് കഴിഞ്ഞ ആഴ്ച ഇവിടെ കൊല്ലപ്പെട്ടത്. കാഡുന സ്റ്റേറ്റിലാണ് ഈ സംഭവം നടന്നത്. ക്രൈസ്തവരില്ലാതെ രാജ്യത്തെ ശുദ്ധീകരിക്കുക എന്നതാണ് അക്രമികളുടെ ലക്ഷ്യം. ദേവാലയം ഇടിച്ചുനിരത്തിയതായും വാര്‍ത്തയുണ്ട്.
അതുപോലെ നൈജീരിയായില്‍ കത്തോലിക്കാ വൈദികര്‍ക്കും സെമിനാരിക്കാര്‍ക്കും എതിരെയും തുടര്‍ച്ചയായ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഒരു വൈദികനെ തട്ടിക്കൊണ്ടുപോകുകയും മറ്റൊരു വൈദികനെ കൊലപ്പെടുത്തുകയും ചെയ്തു.

കാഡുന സ്റ്റേറ്റിലാണ് ക്രൈസ്തവ കൊലപാതകങ്ങള്‍ ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്, 300 പേരാണ് ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത്. ഭീകരവാദത്തിന്റെ പട്ടികയില്‍ നൈജീരിയായ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്.

2002 നും 2019 നും ഇടയില്‍ 22,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദമാണ് നൈജീരിയായെ പിടിമുറുക്കിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates