ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കത്തോലിക്കാ ആചാര പ്രകാരം വിവാഹിതനായി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ വച്ച് വിവാഹിതനായി. പ്രൊട്ടസ്റ്റന്റ് പാരമ്പര്യത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ് ബോറിസ് ജോണ്‍സണ്‍. കത്തോലിക്കാ രീതിയനുസരിച്ച് സ്വകാര്യമായി നടന്ന വിവാഹച്ചടങ്ങ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

രണ്ടു തവണ വിവാഹമോചനം നേടിയ വ്യക്തിയാണ് ബോറിസ് ജോണ്‍സണ്‍. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ ഇടവകയിലെ അംഗങ്ങളാണ് ബോറിസ് ജോണ്‍സണും നവവധു കാരി സിമോണ്‍സും.

ഇരുവരും കത്തോലിക്കാ ആചാരപ്രകാരം മാമ്മോദീസാ സ്വീകരിച്ചതിന് ശേഷമാണ് വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പ് തന്നെ സിവില്‍ നിയമവും മറ്റ് എല്ലാവിധ ഫോര്‍മാലിറ്റികളും പൂര്‍ത്തിയാക്കിയതായും കത്തീഡ്രല്‍ വക്താവ് അറിയിച്ചു.

എങ്കിലും രണ്ടുതവണ വിവാഹമോചനം നേടിയ പ്രധാനമന്ത്രിയുടെ കത്തോലിക്കാ രീതിയിലുള്ള വിവാഹത്തെക്കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates