മിയാമിയില്‍ 12 നില കെട്ടിടം തകര്‍ന്നുവീണു; 10 കത്തോലിക്കാ കുടുംബങ്ങളെ കാണാനില്ല

മിയാമി:മിയാമിയില്‍ പന്ത്രണ്ടുനില കെട്ടിടം തകര്‍ന്നു പത്തു കത്തോലിക്കാ കുടുംബങ്ങളെ കാണാതായി, ജൂണ്‍ 24 ന് വെളുപ്പിന് ഒന്നരമണിക്കായിരുന്നു അപകടം. മിയാമി അതിരൂപതയിലെ ഇടവകകള്‍ തോറും അപകടത്തിന്റെ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. നിലവിലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 11 പേര്‍ കൊല്ലപ്പെടുകയും 151 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയാംഗങ്ങളെയാണ് കാണാതായിരിക്കുന്നത്. കാണാതെ പോയവരുടെ പേരുകള്‍ വിശുദ്ധകുര്‍ബാനയില്‍ പ്രത്യേകം പരാമര്‍ശിച്ച് വികാരി ഫാ. ജുവാന്‍ സോസ പ്രാര്‍ത്ഥിച്ചു. പ്രഥമദിവ്യകാരുണ്യം ഈ വര്‍ഷം സ്വീകരിച്ച ഒരു പതിനൊന്നുവയസുകാരിയും കുടുംബവും കാണാതെ പോയവരില്‍ പെടുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. സെന്റ് ജോസഫ് ദേവാലയത്തിലെ അള്‍ത്താര ബാലന്‍ മൈക്കല്‍ ലോപ്പസും മറ്റ് രണ്ടു കത്തോലിക്കാ കുടുംബങ്ങളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

കെട്ടിടം തകര്‍ന്നുവീണ് ആളുകള്‍ മരിച്ച സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തുകയും മരണമടഞ്ഞവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. മിയാമി ആര്‍ച്ച് ബിഷപ് തോമസ് വെന്‍സ്‌ക്കിക്ക് അയച്ച കത്തിലാണ് പാപ്പ തന്റെ അനുശോചനവും പ്രാര്‍ത്ഥനകളും അറിയിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates