നൈജീരിയ: നൈജീരിയായിലെ മൈദുഗുരി രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്കാ പുരോഹിതന്‍ ഫാ. ഏലിയ ജുമാ വാഡ ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. ജൂണ്‍ 30 നാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ജൂലൈ എട്ടിനാണ് മോചനവാര്‍ത്ത രൂപത ഔദ്യോഗികമായി അറിയിച്ചത്.
ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പത്രക്കുറിപ്പ്. നമ്മുടെ ദൈവം ജീവിക്കുന്നവനാണ്. നിരാശാജനകവു ദുഷ്‌ക്കരവുമായ സാഹചര്യങ്ങളില്‍ അവിടുന്ന് ഒരിക്കലും നമ്മെ കൈവിടുന്നില്ല. പത്രക്കുറിപ്പ് പറയുന്നു. ബോക്കോ ഹാരമാണ് അക്രമത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
ഫാ. ജൂമ സ്വതന്ത്രനായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടതല്ല. അതുകൊണ്ട് മെഡിക്കല്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോചനദ്രവ്യം നല്‌കേണ്ടിവന്നിട്ടില്ലെന്നും രൂപത അറിയിച്ചു.
ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഫാ. ജൂമായുടെ തട്ടിക്കൊണ്ടുപോകല്‍.