ടോക്കിയോ: ഒളിംപിക്‌സ് അത്‌ലറ്റുകളോടും കോച്ചുമാരോടും ദേവാലയങ്ങളില്‍ പ്രവേശിക്കരുതെന്ന് ടോക്കിയോ ആര്‍ച്ചുബിഷപ്പിന്റെ അഭ്യര്‍ത്ഥന. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ അഭ്യര്‍ത്ഥന. നാം കോവിഡ് ബാധിതരാകില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നതുപോലെ തന്നെ മറ്റുള്ളവരും കോവിഡ് ബാധിതരാകില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ആര്‍ച്ച് ബിഷപ് ടാര്‍സിസോ ഇസാവോ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരമൊരു പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് മത്സരങ്ങളില്‍പങ്കെടുക്കാന്‍ വരുന്നവര്‍ ദേവാലയങ്ങളില്‍ പങ്കെടുക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതിന് ഓരോ ഇടവകയും പ്ലാനുകള്‍ നേരത്തെ തയ്യാറാക്കിയിരുന്നുവെങ്കിലും കോവിഡ് സാഹചര്യത്തില്‍ അവയും റദ്ദാക്കിയിട്ടുണ്ട്. ടോക്കിയോയിലെ രൂപതകളില്‍ ഇപ്പോഴും വിശ്വാസികളെ ഞായറാഴ്ചക്കടത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.