കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നിന്ന് കന്യാസ്ത്രീയെ തട്ടിക്കൊണ്ടുപോയി. ജൂലൈ എട്ടിന് സിസ്റ്റര്‍ ഫ്രാന്‍സിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ലോക്കല്‍ മാര്‍ക്കറ്റില്‍ പോയതായിരുന്നു സിസ്റ്റര്‍ ഫ്രാന്‍സീനെ. എന്നാല്‍ ഏറെ നേരം കഴിഞ്ഞും തിരികെയെത്തിയില്ല. വൈകാതെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍ എത്തി.
കൊള്ളസംഘമാണോ അതോ മറ്റേതെങ്കിലും തീവ്രവാദി സംഘടനകളാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളതെന്ന് കണ്ടെത്തിയിട്ടില്ല. ഡോട്ടേഴ്‌സ് ഓഫ് ദ റിസറക്ഷന്‍ കോണ്‍ഗ്രിഗേഷന്‍ അംഗമാണ് സിസ്റ്റര്‍ ഫ്രാന്‍സീനെ. കോംഗോയിലെ ഈസ്‌റ്റേണ്‍ പ്രോവിന്‍സ് വര്‍ഷങ്ങളായി അക്രമികള്‍ കീഴടക്കിയിരിക്കുകയാണ്. നിരവധിയായ അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അക്രമികള്‍ സ്‌കൂളുകളും ഹോസ്പിറ്റലുകളും നശിപ്പിക്കുന്നത് സാധാരണസംഭവമായി മാറിക്കഴിഞ്ഞു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടിട്ടുണ്ട്.