കോട്ടയം: സിറിയന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ട മുന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റ്( ഇ ഡബ്ല്യൂ എസ്) വില്ലേജ് ഓഫീസുകളില്‍ നിഷേധിക്കുന്നതായി വ്യാപകപരാതി. സര്‍ക്കാര്‍ ഉത്തരവില്‍ സുറിയാനി കത്തോലിക്കാ വിഭാഗത്തിന് സാമ്പത്തിക ആനൂകൂല്യം ലഭിക്കുന്നത് സീറോ മലബാര്‍ വിഭാഗത്തിനാണെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട സിറിയന്‍ കത്തോലിക്കരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സീറോ മലബാര്‍ എന്നതിന് പകരം ആര്‍സിഎസ് സി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്. സമാനമായ സാഹചര്യം തന്നെയാണ് സീറോ മലങ്കര വിഭാഗാംഗങ്ങളും നേരിടുന്നത്. സാമ്പത്തികസംവരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് എത്തുന്നവരോട് പത്താം ക്ലാസ് സര്‍്ട്ടിഫിക്കറ്റില്‍ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം പറഞ്ഞിരിക്കുന്ന സീറോ മലബാര്‍ എന്നല്ല മറിച്ച് ആര്‍സിഎസ് സി അല്ലെങ്കില്‍ സീറോ മലങ്കര എന്നല്ല ആര്‍സിഎംസി എന്ന ന്യായീകരണമാണ് വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളും പിഎസ് സിയില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടവരുമാണ് വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
എസ് എസ് എല്‍ സി രേഖയിലെ അവ്യക്തത: സീറോ മലബാര്‍, മലങ്കര വിഭാഗങ്ങള്‍ക്ക് ഇ ഡബ്ല്യൂഎസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു
Previous article
Next article