Tuesday, December 2, 2025
spot_img
More

    സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് വെനിസ്വേല നിരസിച്ചു

    വെനിസ്വേല:രാ്ജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മാദുറോ നിരസിച്ചു. അസംബന്ധം, വിഷം,വിദ്വേഷജനകം, ദോഷൈകദൃക്ക് എന്നിങ്ങനെയാണ് അദ്ദേഹം കത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മ, മരുന്നുകളുടെയും ഭക്ഷണത്തിന്റെയും അപര്യാപ്ത തുടങ്ങിയ നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

    നാലു മില്യനോളം ആളുകള്‍ 2015 മുതല്‍ രാജ്യത്ത് കുടിയേറ്റം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ഉല്പാദനം വര്‍ദ്ധിപ്പിക്കാനും ഐക്യത്തിലാകാനും തുറന്ന സംവാദം ആവശ്യമാണെന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ കത്തയച്ചത്. ഈ കത്തിനെയും പെട്രോ പരോലിനെയുമാണ് മാന്യമല്ലാത്ത രീതിയില്‍ വിശേഷിപ്പിച്ചുകൊണ്ട് പ്രസിഡന്റ് സംസാരിച്ചത്.

    ഇവിടെ അപരിചിതനായ ഒരു വൈദികന്‍.. അദ്ദേഹം മോണ്‍സിഞ്ഞോറാണോ ബിഷപ്പാണോയെന്ന് എനിക്കറിയില്ല. വെനിസ്വേലയുടെ വത്തിക്കാന്‍ അംബാസിഡര്‍ ആരാണ് എന്നെല്ലാമാണ് പ്രസിഡന്റിന്റെ പ്രതികരണം.

    2009 മുതല്‍ 2013 വരെ കര്‍ദിനാള്‍ പെട്രോ പരോലിന്‍ ആയിരുന്നു വെനിസ്വേലയിലെ വത്തിക്കാന്‍ അംബാസിഡര്‍. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അേേദ്ദഹത്തെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!