സിനിമകളുടെ മറവില്‍ നടക്കുന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണം: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: സിനിമയുടെ മറവില്‍ നടക്കുന്ന വിശ്വാസവിരുദ്ധ പ്രചരണങ്ങളുടെയും വിശ്വാസത്തെ അവഹേളിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെയും പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ഇത്തരം സിനിമകള്‍ക്കും മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്കും പിന്നിലുള്ള സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

ചില തല്പരകക്ഷികള്‍ ക്രിസ്ത്യന്‍സമുദായത്തെ മോശമായി ചിത്രീകരിക്കാനും അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ക്രൈസ്തവവിശ്വാസത്തിന്റെ മൂലക്കല്ലായ ഈശോയുടെ തിരുനാമം വച്ചു നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ നിയന്ത്രിക്കാനുളള നിയമം കൊണ്ടുവരുന്നതിനൊപ്പം ഇത്തരം സിനിമകള്‍ നിരോധിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നീതി ലഭിക്കാന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനും നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനും കത്തോലിക്കാ കോണ്‍ഗ്രസ് തീരുമാനിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates