വത്തിക്കാന്‍ സിറ്റി: ഇന്റര്‍നെറ്റ് സീരീസായ ചോസണില്‍ യേശുക്രിസ്തുവിന്റെ റോള്‍ ചെയ്യുന്ന നടന്‍ ജൊനാഥന്‍ റൂമിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കണ്ടുമുട്ടി. സുവിശേഷത്തില്‍ വിവരിക്കുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍സന്ദര്‍ശിക്കാനായി എത്തിയ യാത്രയുടെ ഭാഗമായിട്ടായിരുന്നു മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടല്‍.
ചിത്രത്തിന്റെ സംവിധായകന്‍ ഡാളസ് ജെന്‍കിനും കൂടെയുണ്ടായിരുന്നു. ചെറുപ്പം മുതല്‌ക്കേയുള്ള തന്റെ ആഗ്രഹമായിരുന്നു മാര്‍പാപ്പയെ കാണണം എന്നതും ലോക യുവജനസംഗമത്തില്‍ പങ്കെടുക്കണം എന്നതും. എന്നാല്‍ എങ്ങനെയാണ് അത് സാധിക്കുക എന്ന് എനിക്കറിയില്ലായിരുന്നു. കാരണം എന്റെ മാതാപിതാക്കള്‍ കുടിയേറ്റക്കാരാണ്. അവര്‍ക്ക് ഇതേക്കുറിച്ചൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. ജൊനാഥ് മാര്‍രപാപ്പയുമായുളള കണ്ടുമുട്ടലിന് ശേഷം പറഞ്ഞു. ചോസണില്‍ തുടര്‍ഭാഗങ്ങള്‍ അഭിനയിക്കുന്നതിന് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയും നടന്‍ അപേക്ഷിച്ചു. പോള്‍ ആറാമന്‍ ഹാളില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍.
ആഗോളതലത്തില്‍ ശ്രദ്ധിക്കക്കപ്പെട്ട സീരിസാണ് ചോസണ്‍.സൗജന്യമായിട്ടാണ് ഇത് കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈലിലും VidAngel വെബ്‌സൈറ്റിലും ചോസണ്‍ കാണാം.