ഹെയ്ത്തി: ഹെയ്ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ കത്തോലിക്കാ വൈദികന് മരണമടയുകയും കര്‍ദിനാളിന് പരിക്കേല്‍ക്കുകയും ചെയ്തു. സിഎന്‍എയുടെ സ്പാനീഷ് ഭാഷ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 14 ന് 7.2 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തിലാണ് വൈദികന് കൊല്ലപ്പെട്ടതും കര്‍ദിനാളിന് പരിക്കേറ്റതും. കര്‍ദ്ദിനാളിന്റെ പരിക്ക് മാരകമല്ലെന്നും വാര്‍ത്തയില്‍ പറയുന്നു. ഹെയ്ത്തി ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും ലെസ് കായെസ് രൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ചിബ്ലി ലാന്ഗ്ലോയിസിനാണ് പരിക്കേറ്റിരിക്കുന്നത്.
ഹെയ്ത്തി ഭൂകമ്പം: വൈദികന് മരണമടഞ്ഞു, കര്‍ദിനാളിന് പരിക്ക്
Previous article
Next article