വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കേന്ദ്രത്തിന് സമീപം നിര്‍മ്മിച്ചിരുന്ന സെന്റ് ആന്റണീസ് കുരിശടിക്ക് മുന്നിലെ നേര്‍ച്ചപ്പെട്ടി പുതുക്കിപ്പണിയാനുള്ള ഇടവകയുടെ ശ്രമം അദാനി പോര്‍ട്ട് അധികൃതരും പോലീസും തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് വിശ്വാസികള്‍ രംഗത്ത് എത്തിയതോടെ വിഷയം സംഘര്‍ഷത്തിന് വഴി തെളിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കുരിശടി ഉള്‍പ്പെടുന്ന ഭാഗം സര്‍ക്കാര്‍ ഏറ്റെടുത്തു നല്കിയതാണെന്ന് അവകാശപ്പെട്ടാണ് അദാനി ഗ്രൂപ്പ് അധികൃതര്‍ പണി തടഞ്ഞത്. ഡെപ്യൂട്ടി കളക്ടര്‍ മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ വന്‍ജനക്കൂട്ടം പ്രതിഷേധവുമായി തുറമുഖത്ത് തടിച്ചുകൂടുകയായിരുന്നു. 26 ന് ചേരുന്ന മോണിറ്ററിംങ് കമ്മറ്റിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനല്കിയതോടെയാണ് ജനങ്ങള്‍ ശാന്തരായത്. നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ച പതിനാറിന നിര്‍ദ്ദേശങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് ഇടവക അധികൃതര്‍ അറിയിച്ചു.